തിരുവനന്തപുരം കോര്‍പറേഷന്‍ അവിശ്വാസ പ്രമേയം; രാഷ്ട്രീയ, സാങ്കേതിക, നിയമ പ്രശ്‌നങ്ങള്‍ ഏറെ

തിരുവനന്തപുരം | ബി ജെ പി അംഗം കാപ്പ കേസില്‍ പ്രതിയായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലനില്‍ക്കുന്ന അവിശ്വാസ പ്രമേയ സാഹചര്യം അനിശ്ചിതത്വത്തില്‍. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് രാഷ്ട്രീയ, സാങ്കേതിക, നിയമ പ്രശ്‌നങ്ങള്‍ ഏറെയാണ്.

മൊത്തം അംഗങ്ങളില്‍ മൂന്നില്‍ ഒന്ന് പേര്‍ പ്രമേയത്തില്‍ ഒപ്പിടണം. 101 അംഗ കോര്‍പ്പറേഷനില്‍ 34 പേര്‍ പ്രമേയത്തില്‍ ഒപ്പിടണം എന്നതിനാല്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ ഒറ്റക്ക് പ്രമേയം കൊണ്ടുവരാനാകില്ല. ഇരു പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്ന് പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ ധാരണയുമായിട്ടില്ല. വര്‍ഗീയതയെ അധികാരത്തില്‍ നിന്നു നീക്കാനുള്ള മതേതര ഐക്യം എന്ന നിലയില്‍ ഇരു മുന്നണികളും ഒന്നിച്ചു നീങ്ങാനുള്ള ആശയ വിനിമയം അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

ഇരു മുന്നണികളും ചേര്‍ന്നാലും അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണം. അതായത് 51 പേര്‍ ഉണ്ടെങ്കിലെ ക്വാറം തികയുകയുള്ളൂ. കോണ്‍ഗ്രസിനും സി പി എമ്മിനും കൂടിയുള്ളത് 49 അംഗങ്ങളും കൂടെ സുധീഷ് എന്ന സ്വന്തത്രനും മാത്രമാണ്. ഭരണപക്ഷത്ത് സുഗതന്‍ ഇല്ലാതെ സ്വന്തന്ത്രന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 50 കൗണ്‍സിലര്‍മാരുണ്ട്.

കൗണ്‍സില്‍ യോഗത്തില്‍ നിന്നു ബി ജെ പി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളില്‍ വോട്ട് വേണം. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇന്ന് യോഗം ചേരുന്നുണ്ട്. സി പി എമ്മുമായി ആശയ വിനിമയം നടത്തുന്നതു സംബന്ധിച്ച് ഈ യോഗത്തില്‍ ആലോചിക്കുമെന്നാണു വിവരം.

 

Content Highlights:
The no-confidence motion in Thiruvananthapuram Corporation faces uncertainty after a BJP member was accused in a KAAPA case. Neither Congress nor CPM can move the motion alone due to quorum requirements in the 101-member council. A joint secular alliance is being discussed to resolve the crisis.

 



source https://www.sirajlive.com/thiruvananthapuram-corporation-no-confidence-motion-uncertainty-bjp-kaapa-case.html

Post a Comment

Previous Post Next Post