പാരിസ് | യുക്രൈനുമായി സമാധാന കരാര്‍ രൂപവത്കരിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സില്‍ സ്വിസ് അതിര്‍ത്തിക്ക് സമീപത്തെ ഇവിയന്‍ ലെസ് ബെയ്ന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ട്രംപ്, സെലന്‍സ്‌കിയെ കണ്ടത്. ‘വളരെ നല്ല’ എന്നാണ് കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത്. ഇരുപക്ഷത്തുമായി അനവധി യുവാക്കളാണ് യുദ്ധഭൂമിയില്‍ കൊല്ലപ്പെടുന്നതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.
‘എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയുന്ന ഒന്നാണ് റഷ്യ-യുക്രൈന്‍ യുദ്ധമെന്നാണ് കരുതുന്നത്.’- യു എസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് സെലന്‍സ്‌കി ജി7 ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ പങ്കാളിയായത്. ഉച്ചകോടിക്കിടെ ട്രംപിനു പുറമെ, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായും അദ്ദേഹം സംസാരിച്ചു.
Content Highlights
Donald Trump announced his commitment to resolving the conflict between Russia and Ukraine. He stated that he would take all necessary steps to achieve peace. The move aims to restore stability and address global economic concerns.
source https://www.sirajlive.com/donald-trump-promises-all-efforts-to-end-russia-ukraine-war-global-peace-talks.html
إرسال تعليق