മലപ്പുറം| കല്‍പ്പകഞ്ചേരിയില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച് കൈ ഒടിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. വടകര സ്വദേശി ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂളിലെ കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ് ബല്‍രാജ്.
ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരല്‍ കൊണ്ട് അടിച്ചെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights:
A math teacher named Balraj has been suspended and arrested for brutally assaulting a female student at Kalpakanchery MSM HSS. The student suffered a fractured hand after being beaten with a cane for not completing her homework. The action follows complaints filed by the parents with the police and Child Rights Commission.
source https://www.sirajlive.com/teacher-suspended-and-arrested-for-assaulting-student-in-kalpakanchery.html
إرسال تعليق