ന്യൂഡൽഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി വദ്രയും രംഗത്തെത്തിയതോടെ പാർലമെന്റിൽ വൻ രാഷ്ട്രീയ പോര് ഉടലെടുത്തു. പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ പിന്തുണച്ച വ്യക്തിയെയാണ് ബി ജെ പി (BJP) വിദ്യാഭ്യാസ മന്ത്രിയാക്കിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ മറ്റു നിരവധി മന്ത്രിമാർ ഉണ്ടായിരിക്കെ എന്തുകൊണ്ട് പ്രൾഹാദ് ജോഷിയെ തിരഞ്ഞെടുത്തു എന്നും അദ്ദേഹം ചോദിച്ചു.
“ബലാത്സംഗക്കാരുടെ സംരക്ഷകനായ ഒരാളെയാണ് ബിജെപി വിദ്യാഭ്യാസ മന്ത്രിയാി പ്രതിഷ്ഠിക്കുന്നത്. അദ്ദേഷം ഏറ്റവും വൃത്തികെട്ട മനുഷ്യനാണ്. ബലാത്സംഗക്കാർക്ക് സംരക്ഷണം ആവശ്യമാണെന്ന് പറയുന്ന ഒരാളേക്കാൾ വൃത്തികെട്ട മനുഷ്യൻ ഉണ്ടാകില്ല. അതാണ് ഇന്നത്തെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി” – രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

നേരത്തെ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധിയും വിഷയമുയർത്തിയിരുന്നു. ഗർഭിണിയായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച വ്യക്തിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയെന്ന് പ്രിയങ്ക ആരോപിച്ചു. എന്നാൽ പ്രിയങ്കയുടെ പരാമർശത്തിനെതിരെ ഭരണപക്ഷം ശക്തമായ പ്രതിഷേധമറിയിച്ചു. പ്രിയങ്ക ഗാന്ധി പാർലമെന്റിനുള്ളിൽ സ്വഭാവഹത്യ നടത്തുകയാണെന്നും തെറ്റായ പ്രസ്താവനകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ പ്രൾഹാദ് ജോഷി, തന്റെ പ്രസ്താവനകൾ തെളിയിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക മാപ്പ് പറയണമെന്നും അദ്ദേഹം ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
നീറ്റ് യു ജി (NEET UG) പരീക്ഷയിലെ ക്രമക്കേട ആരോപണങ്ങളെ തുടർന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതും പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതും.
Summary
A major political controversy erupted in Parliament after Congress leaders Rahul Gandhi and Priyanka Gandhi Vadra criticized Union Education Minister Pralhad Joshi following his appointment. Rahul Gandhi accused Joshi of supporting convicts in the Bilkis Bano case and questioned Prime Minister Narendra Modi’s decision. Joshi strongly denied the allegations in the Lok Sabha, demanding proof and an apology from the Congress MP.
source https://www.sirajlive.com/rahul-gandhi-pralhad-joshi-education-minister-controversy.html
Post a Comment