വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും

ഹനോയ്| വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ മരിച്ച 15 ഇന്ത്യൻ വിനോദസഞ്ചാരികളിൽ രണ്ട് മലയാളികളും, 10 തമിഴ്നാട് സ്വദേശികളും, മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നു.

32 വിനോദസഞ്ചാരികളും നാല് ജീവനക്കാരും സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. ചട്ടലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ 10.30ഓടെ ഫു കോക്ക് ദ്വീപിന് സമീപത്തെ ഹോ മേ റൂദ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബോട്ടുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. തുടർന്ന് ബോർഡർ ഗാർഡ്, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. ഉച്ചയോടെ 18 പേരെ ജീവനോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയോടെ മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

മെഡിക്കൽ കമ്പനി സംഘടിപ്പിച്ച സ്പോൺസർഡ് വിനോദയാത്രയിൽ പങ്കെടുക്കാനായി ഈ മാസം ഏഴിനാണ് എ സി തോമസും ഭാര്യ ലൗനി തോമസും യാത്ര തിരിച്ചത്. ട്രെയിനിൽ ചെന്നൈയിലെത്തി, അവിടെ നിന്ന് വിമാന മാർഗമാണ് ഇരുവരും വിയറ്റ്നാമിലെത്തിയത്.

Content Highlights:
The bodies of 15 Indian tourists who died in the Vietnam boat accident have been brought to Ho Chi Minh City. The victims include two Keralites, ten Tamil Nadu natives, and three from Andhra Pradesh. Procedures are underway to bring the remains of the deceased back to India by Tuesday.



source https://www.sirajlive.com/vietnam-boat-accident-indian-tourists-dead-bodies-reached-ho-chi-minh-city.html

Post a Comment

أحدث أقدم