മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രത

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ജാഗ്രതയുള്ളത്.

നാളെ (ജൂലൈ ആറ്, തിങ്കള്‍) വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ കണ്ണൂരും കാസര്‍കോട്ടും നാളെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights:
The India Meteorological Department has issued a yellow alert for three districts in Kerala today as heavy rains persist. Northern districts including Kozhikode, Wayanad, and Kasaragod are under caution for isolated heavy rainfall. Authorities have warned residents and fishermen to stay vigilant.

 

 



source https://www.sirajlive.com/kerala-rain-alert-yellow-alert-issued-for-three-districts-today.html

Post a Comment

Previous Post Next Post