റിമാന്‍ഡ് വിധി കേട്ടു, പിന്നാലെ പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം| പോക്സോ കേസ് പ്രതി കോടതിയില്‍ നിന്നും പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് രക്ഷപ്പെട്ടത്.

2022ല്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിന്‍ രാജ്. നാലു വര്‍ഷത്തിന് ശേഷം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വക്കീലിനൊപ്പം കോടതിയില്‍ ഹാജരായതാണ് പ്രതി. എന്നാല്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. റിമാന്‍ഡ് വിധി കേട്ടതിന് പിന്നാലെ നിതിന്‍ രാജ് കോടതിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിതിന്‍ രാജിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കേസിലെ രണ്ടു പ്രതികള്‍ ജയിലിലാണ്. ഒരു പ്രതി ഒളിവിലുമാണ്.

Content Highlights:
POCSO case accused Nitin Raj escaped from the Nedumangad POCSO court after being remanded. He had appeared with a lawyer expecting bail in a 2022 sexual assault case. Police launched an intensive search operation to locate and arrest the fleeing suspect.

 



source https://www.sirajlive.com/nedumangad-pocso-case-accused-escapes-from-court-police-search.html

Post a Comment

Previous Post Next Post