ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം | ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരനെ വെടിവച്ചുകൊല്ലണമമായിരുന്നു എന്നും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ആര്‍ എസ് എസ് ബുദ്ധിജീവി ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്.

കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മോഹന്‍ദാസിനെ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.

വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി. സൈബല്‍ സെല്‍ ഓപ്പേറഷന്‍സ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ എടുത്ത കാലതാമസം ചര്‍ച്ചയായിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്.

 



source https://www.sirajlive.com/tg-mohandas-arrested-hate-speech-case-thiruvananthapuram-cyber-police.html

Post a Comment

Previous Post Next Post