ഹോര്‍മുസ് കടലിടുക്ക് യു എസിന്റെ പൂര്‍ണ നിയന്ത്രണത്തില്‍, കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു: ട്രംപ്

ഇറാനുമായുള്ള ബന്ധപ്പെട്ട സാഹചര്യം ‘നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെ’ന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം യു എസ് സേനക്കാണെന്നും ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അതിനിടെ, മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങാന്‍ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പലിന്റെ സ്റ്റിയറിംഗ് സംവിധാനത്തിന് നേരെ രണ്ട് ‘ഹെല്‍ഫയര്‍’ മിസൈലുകള്‍ യു എസ് തൊടുത്തുവിടുകയും അതിനെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.

അതിനിടെ, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പായി, യു എസ് നടത്തുന്ന യുദ്ധവും ഉപരോധവും പൂര്‍ണമായും അവസാനിപ്പിക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഇറാന്‍ ഉന്നയിച്ചു. എല്ലാ നിബന്ധനകളും പാലിക്കപ്പെടുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി.

ഇറാന്‍-യു എസ് യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ തടസ്സം നീക്കുന്നതിനുമുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി, ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി തെഹ്റാന്‍ സന്ദര്‍ശിച്ചു.

Content Highlights:
Donald Trump claimed that the Strait of Hormuz is under full US control and that things are progressing smoothly. The statement highlights growing US involvement in maintaining maritime security in the vital Persian Gulf oil trade route amid ongoing regional tensions.

 



source https://www.sirajlive.com/us-has-full-control-of-the-strait-of-hormuz-things-are-progressing-well-trump.html

Post a Comment

Previous Post Next Post