ആലപ്പുഴ വയോധികന്റെ കൊലപാതം; നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

ആലപ്പുഴ| ആലപ്പുഴ വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ പോലീസ് പിടിയില്‍. 13 വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേരെയാണ് പോലീസ് പിടികൂടിയത്. കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

മോഷണത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി. ഐഫോണും ബൈക്കും വാങ്ങുന്നതിനായി പണം കണ്ടെത്താനായിരുന്നു മോഷണം നടത്തിയതെന്നും പോലീസ് പറയുന്നു. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൗമാരസംഘം വീഡിയോ കോളിലൂടെ ബന്ധുവായ പെണ്‍കുട്ടിയെ കാണിച്ചതായും പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസമായി ശിവന്‍കുട്ടിയെ കാണാനില്ലായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.
ശിവന്‍കുട്ടിയുടെ ദേഹത്തും വീട്ടിനുള്ളിലുമുണ്ടായിരുന്ന ആറുപവന്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നാണ് ശിവന്‍കുട്ടിയുടെ കുടുംബം പറയുന്നത്.

Content Highlights:
Kerala police have detained four students, including a 13-year-old girl, for the murder of an elderly man named Sivankutty in Alappuzha. The minors committed the crime to steal six sovereigns of gold to buy an iPhone and a motorbike. They even live-streamed the murder to their friend via video call.



source https://www.sirajlive.com/alappuzha-elderly-man-murder-case-four-students-including-minor-girl-in-police-custody.html

Post a Comment

أحدث أقدم