മിനിലോറിയില്‍ നിന്ന് ഇരുമ്പു പൈപ്പുകള്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍ | ഇരുമ്പു പൈപ്പുകള്‍ കയറ്റിപ്പോവുകയായിരുന്ന മിനിലോറി പൊടുന്നനെ ബ്രേക്ക് ചെയ്തപ്പോള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നില്‍ വെച്ചായിരുന്നു അപകടം.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വേഗത കുറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുമ്പ് സ്‌ക്വയര്‍ പൈപ്പുകളുമായി എത്തിയ മിനി ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. ഇതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞ് മുന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ദേഹമാസകലം ഇരുമ്പ് പൈപ്പുകള്‍ തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റ ഷെറിനെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Content Highlights:
A bike rider named Sherin died in Kuttanellur, Thrissur, after iron pipes fell on him from a mini lorry. The incident occurred near Hilite Mall when the lorry driver braked suddenly. Though rushed to the hospital, his life could not be saved. CCTV footage of the accident has emerged.

 



source https://www.sirajlive.com/thrissur-kuttanellur-road-accident-bike-rider-killed-iron-pipe-minilorry.html

Post a Comment

أحدث أقدم