ലണ്ടന്‍| 48 വര്‍ഷം നീണ്ടുനിന്ന ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഔദ്യോഗികമായി പുറത്തുകടന്നു. നാലരവര്‍ഷം നീണ്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും ശേഷമാണ് യൂറോപ്യന്‍ ബന്ധങ്ങള്‍ ബ്രിട്ടന്‍ അവസാനിപ്പിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നല്‍കിയിരുന്നു. ഇതോടെ ബില്‍ നിയമമായി. ഇന്നലെ അര്‍ധരാത്രിയോടെ ഇത് നിലവില്‍ വന്നു.
ബ്രിട്ടന്‍ യൂറോപ്പില്‍നിന്ന് 2020 ജനുവരിയില്‍ വേര്‍പ്പെട്ടതാണ്. എന്നാല്‍ ഇന്നലെവരെയുള്ള പരിവര്‍ത്തനകാലഘട്ടത്തില്‍ ബന്ധം പഴയപോലെ തുടര്‍ന്നു. ഇന്നു മുതല്‍ ഒരു ബന്ധവുമില്ല. എന്നാല്‍ വ്യാപര കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
source
http://www.sirajlive.com/2021/01/01/462904.html
Post a Comment