ന്യൂഡല്‍ഹി | രാജ്യം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി വിദ്ഗദ് സമിതി പുതുവര്‍ഷ പുലരിയില്‍ യോഗം ചേരും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് യോഗം ചേരുക. സീറം ഇന്‍സ്റ്റിസ്റ്റൂട്ട്, ഭാരത്ബയോടെക്ക്, ഫൈസര്‍ എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സീറം ഇന്‍സ്റ്റിസ്റ്റൂട്ടിനോട് സമിതി കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. സീറത്തിന്റെ കൊവിഷീല്‍ഡ് വാക്‌സിന് ഉപയോഗത്തിന് അനുമതി കിട്ടുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനമുണ്ടാകുമെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത്.
source http://www.sirajlive.com/2021/01/01/462902.html
Post a Comment