ശ്രീനഗര്‍ | അന്വേഷണത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്ന നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) കത്തയച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചാണ് അന്വേഷണത്തിന്റെ മറവില്‍ തരിച്ചിലുകള്‍ നടത്തുന്നതെന്നും മെഹ്ബൂബ കത്തില്‍ പറയുന്നു.
തന്റെ കുടുംബവുമായോ, പാര്‍ട്ടിയുമായോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പിന്നില്‍ തന്നെ വേട്ടയാടുകയാണ് ലക്ഷ്യം. മരിച്ചു പോയ പിതാവിന്റെ സ്മാരകം, സഹോദരങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യം ചെയ്യുന്നതെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി.
source
http://www.sirajlive.com/2021/01/01/462900.html
Post a Comment