യു കെയില്‍നിന്നും തിരിച്ചെത്തിയവരില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി | ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് 20 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകെയാണ് മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാപന ശേഷി വര്‍ധിച്ച വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷത്തില്‍ കൊവിഡ്‌പ്രോട്ടോകോള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നത്.



source http://www.sirajlive.com/2020/12/31/462710.html

Post a Comment

أحدث أقدم