രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 15 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ന്യൂഡല്‍ഹി | രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവത്തേക്കാള്‍ നാല് ശതമാനം അധികം രോഗികളുണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുണ്ടായത്.

155 മരണങ്ങളാണ് പുതുതായി ഉണ്ടായത്. തുടര്‍ച്ചയായ 11ാം ദിവസവും മരണം 200ന് താഴെയാണ്. നിലവില്‍ 184,408 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 15,948 പേര്‍ രോഗമുക്തരായി

അതിനിടെ ഇതുവരെ 15 ലക്ഷം ആരോഗ്യ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് വാക്‌സിനേഷന് തുടക്കമായത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.06 കോടി കവിഞ്ഞിട്ടുണ്ട്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.



source http://www.sirajlive.com/2021/01/24/466063.html

Post a Comment

Previous Post Next Post