അബൂദബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു

അബൂദബി | അബൂദബിയിൽ ഇന്ന് രാവിലെ 19 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് അബൂദബി പോലിസ് അറിയിച്ചു.

അൽ മഫ്രാക്കിലേക്കുള്ള വഴിയിൽ മഖതാരയിലാണ് അപകടം സംഭവിച്ചത്. മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാൽ മുന്നിലെ വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ സാധിക്കാതിരുന്നതാണ് കൂട്ടിയിടിക്ക് ഇടയാക്കിയത്.

മഞ്ഞുവീഴ്ചയുളളപ്പോൾ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അബൂദബി പോലീസ് നിർദേശം നൽകി.



source http://www.sirajlive.com/2021/01/19/465400.html

Post a Comment

أحدث أقدم