
ഒക്‌ടോബര്‍ 19ന് ലോസ്ആഞ്ചലസില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ചിക്കാഗോയില്‍ എത്തിയത്. വിമാനമിറങ്ങിയ ആദിത്യ സിംഗ് കൊവിഡ് ഭീതി കാരണം വിമാനത്താവളത്തിലെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ രണ്ട് ജീവനക്കാര്‍ ഇയാളെ കാണുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം ഇയാള്‍ ഒരു ബാഡ്ജ് ഇവരെ കാണിച്ചു. എന്നാല്‍ വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് മാനേജറുടെ നഷ്ടപ്പെട്ട ഐഡന്റിറ്റി കാര്‍ഡായിരന്നു ഇത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സിംഗിനെതിരെ വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയില്‍ അതിക്രമിച്ച് കയറിയതിനും മോഷണത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാലത്തമില്ലെന്നാണ് പോലീസ് പറയുന്നത്.
source http://www.sirajlive.com/2021/01/19/465395.html
إرسال تعليق