
11 കോടി ഡോസുകള്‍ നല്‍കാനാണ് നിലവില്‍ ധാരണയുള്ളത്. ഇന്നോ നാളെ രാവിലെയോ കൊവിഷീല്‍ഡ് പുണെയിലെ കേന്ദ്രത്തില്‍ നിന്ന് സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങും. ജനുവരി 16ന് ശേഷമായിരിക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ കയറ്റുമതി ചെയ്ത് തുടങ്ങുക.
ഓരോ ആഴ്ചയും പത്ത് ലക്ഷം ഡോസുകള്‍ നല്‍കാനാകുമെന്ന് സിറം അറിയിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനിക്ക മരുന്ന് കമ്പനിയും വികസിപ്പിച്ച വാക്‌സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ സിറം നിര്‍മിച്ചത്.
source http://www.sirajlive.com/2021/01/11/464302.html
Post a Comment