സിനിമാ തിയേറ്ററുകൾക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം | ജനുവരി മുതല് മാര്ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര് ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

തിയറ്ററുകള് അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന് അനുവദിക്കും. 2020 മാര്ച്ച് 31നുള്ളില് തിയറ്ററുകള് തദ്ദേശസ്ഥാപനങ്ങളില് ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഫഷണല് നികുതിയുടെ കാര്യത്തില് തീരുമാനമെടുക്കാൻ സംസ്ഥാന സര്ക്കാരിന് സാധിക്കില്ല.

തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല് ഇന്സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്സുകളുടെ കാലാവധി മാര്ച്ച് 31 വരെ ദീര്ഘിപ്പിക്കാനും തീരുമാനിച്ചു.



source http://www.sirajlive.com/2021/01/11/464310.html

Post a Comment

Previous Post Next Post