ലോകത്ത് കൊവിഡ് മരണം 20 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി |  ആഗോളതലത്തില്‍ കൊവിഡ് രോഗബാധ മൂലമുള്ള മരണം 20 ലക്ഷം കവിഞ്ഞു. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,016,235 പേര്‍ക്കാണ് കൊവിഡ് മൂലം ജീവഹാനിയുണ്ടായിരിക്കുന്നത്. മരണനിരക്ക് മൂന്ന് ശതമാനമായി ഉയരുകയും ചെയ്തു.

നേരത്തെ കൊവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിലും താഴെയായിരുന്നു. യൂറോപ്പില്‍ ശൈത്യം ആരംഭിച്ചതോടെയാണ് മരണനിരക്ക് കുത്തനെ വര്‍ധിച്ചത്. ബ്രിട്ടനിലും ലാറ്റിനമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും ആശങ്കക്കു വഴിവച്ചിട്ടുണ്ട്.

ഇതുവരെ ലോകത്താകെ ഒന്‍പതര കോടി ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. 94,257,896 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ 67,313,674 പേര്‍ രോഗ മുക്തരാകുകയും ചെയ്തു. നിലവില്‍ 24,926,236 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 111,436 പേരുടെ നിലഗുരുതരമാണ്.



source http://www.sirajlive.com/2021/01/16/464838.html

Post a Comment

Previous Post Next Post