ന്യൂയോര്‍ക്ക് | കൊവിഡ് 19 മഹാമാരി മൂലം ലോകത്ത് ഇതിനകം 2,138,044 പേര്‍ മരണപ്പെട്ടു. മരണ സംഖ്യയും കേസുകളും ഓരോ ദിവസം കഴിയുന്തോറും കൂടിവരുകയാണ്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ഒമ്പത് കോടി തൊണ്ണൂറ്റിഏഴ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 71,718,630 ആണ്. .അമേരിക്ക, ന്ത്യ, ബസീല്‍, റഷ്യ, ബിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യു എസില്‍ രോഗബാധിതരുടെ എണ്ണം 25,693,539 ആണ്. 126,596 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 429,392 ലക്ഷം പേര്‍ മരിച്ചു. ഒന്നരക്കോടിയിലധികം ആളുകള്‍ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,668,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 186,115 പേര്‍ മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 10,328,738 ആയി ഉയര്‍ന്നു. 153,503 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 8,844,600 രോഗബാധിതരാണ് ഉള്ളത്. 217,081 ലക്ഷം പേര്‍ മരിച്ചു. 7,653,770 പേര്‍ രോഗമുക്തി നേടി.
source
http://www.sirajlive.com/2021/01/25/466151.html
إرسال تعليق