
കര്‍ഷക സമരത്തിന്റെ ലക്ഷ്യം രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കുകയാണ് റാലികൊണ്ട് ഉദ്ദേശിക്കുന്നത്. സമാധാനപൂര്‍വമായ ട്രാക്ടര്‍ റാലിയാണ് നടത്തുക. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അനുസരിക്കണം. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറുകളില്‍ കരുതണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും, കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ വിലക്കി. ആയുധങ്ങളോ, പ്രകോപനപരമായ ബാനറുകളോ പാടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
source http://www.sirajlive.com/2021/01/25/466153.html
إرسال تعليق