ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം: പോലീസ് രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍, 86 പോലീസുകാര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി | കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥനാത്തുണ്ടായ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 22കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.ആക്രമണത്തിനിടെ 86 പോലീസുകാര്‍ക്ക് പരുക്കേറ്റു.

എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ച പാതയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.



source http://www.sirajlive.com/2021/01/27/466425.html

Post a Comment

Previous Post Next Post