ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു. 22,14,208 പേരാണ് ഇതുവരെ മരിച്ചതെന്ന് വേള്‍ഡോമീറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 10,25,86,386 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി അറുപത്തിനാല് ലക്ഷമാണ് രോഗബാധിതരുടെ എണ്ണം. 4.47 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് 1,07,33,487 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിലവില്‍ 1.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേര്‍ മരിച്ചു. 1,04,07,343 പേര്‍ സുഖം പ്രാപിച്ചു.



source http://www.sirajlive.com/2021/01/30/466708.html

Post a Comment

Previous Post Next Post