വാഷിംഗ്ടണ്‍ ഡിസി | ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 കോടി പിന്നിട്ടു.നിലവില്‍ 101,362,637 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,181,085 പേര് കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 73,219,550 പേര് രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 541,302 പേര്‍ക്ക് രോഗം ബാധിക്കുകയും 15,501 പേര് മരണമടയുകയും ചെയ്തുവെന്നും വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിട്ട കണക്കുകള്‍ പറയുന്നു
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാന്, ദക്ഷിണാഫ്രിക്ക, ഉക്രെയിന്, പെറു, നെതര്‍ലന്‍ഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്.
ഇതില്‍ 19 രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,959,002 പേരാണ്. ഇവരില്‍ 110,133 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
source http://www.sirajlive.com/2021/01/28/466533.html
إرسال تعليق