പാലാരിവട്ടം പാലം തകര്‍ച്ച; കരാര്‍ കമ്പനിയില്‍ നിന്ന് 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍

കൊച്ചി | പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി കരാര്‍ കമ്പനിയായ ആര്‍ ഡി എസ് 24.52 കോടി രൂപ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യമുന്നയിച്ച് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പാലം പുതുക്കി പണിത ചെലവാണ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാലം നന്നായി നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും ഇത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു. കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്.

2016 ഒക്ടോബര്‍ 12 നാണ് പാലം ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകളുണ്ടായി. പാലത്തിലെ ടാറിളകി റോഡും തകര്‍ന്നു.



source http://www.sirajlive.com/2021/01/31/466807.html

Post a Comment

أحدث أقدم