മലപ്പുറം | യു ഡി എഫ് നേതാക്കള്‍ പാണക്കാട് പോകുന്നതിനെ പോലും വര്‍ഗീയവത്കരിക്കുകയാണ് സി പി എമ്മെന്ന് ഉമ്മന്‍ ചാണ്ടി. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് യു ഡി എഫിനെതിരെ പ്രസ്താവനകള്‍ നടത്തുന്നത്. പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ പരിഭവം തീര്‍ക്കുകയാണ് വിജയരാഘവന്‍. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും മലപ്പുറത്ത് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അവസരവാദ രാഷ്ട്രീയത്തിന്റെ പാര്‍ട്ടിയാണ് സി പി എം. കെ എം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുചേരാന്‍ അവര്‍ മടിച്ചിട്ടില്ല. മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/01/31/466809.html
إرسال تعليق