ചെന്നൈയിന്‍- ഒഡീഷ മത്സരം സമനിലയില്‍

ബാംബോലിം | ചെന്നൈയിന്‍ എഫ് സിയും ഒഡീഷ എഫ് സിയും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 53ാം മത്സരം ഗോള്‍രഹിത സമനിലയില്‍. ഇരുടീമുകളും കനത്ത ആക്രമണം നടത്തിയെങ്കിലും ഇരുവശത്തേയും കാവല്‍ ഭടന്മാര്‍ ശക്തരായിരുന്നു. കളിക്കാരേക്കാള്‍ ഗോള്‍ കീപ്പര്‍മാരുടെ മത്സരം കൂടിയായിരുന്നു ഇത്.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഓഫ്‌സൈഡ് ആയതിനാല്‍ ഒഡീഷയുടെ ഒരു ഗോള്‍ അനുവദിച്ചുമില്ല. രണ്ടാം പകുതിയിലും രണ്ട് ടീമുകളും ആക്രമിച്ചു കളിച്ചു.

ലല്ലിയന്‍സുവാല ഛാംഗ്‌തെ ആണ് ഹീറോ ഓഫ് ദ മാച്ച്. റീഗന്‍ സിംഗിനാണ് മികച്ച പാസ്സിനുള്ള അവാര്‍ഡ്. ഇരുവരും ചെന്നൈ ടീമംഗങ്ങളാണ്,



source http://www.sirajlive.com/2021/01/10/464220.html

Post a Comment

Previous Post Next Post