
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. അടുത്ത ദിവസം തന്നെ പ്രസിഡന്റ് സ്ഥാനം സി പി എം രാജിവെക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യു ഡി എഫ് പിന്തുണയോടെ എല്‍ ഡി എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്.
ഇവിടെ പ്രസിഡന്റുപദവി പട്ടികജാതി വനിതാ സംവരണമാണ്. ആറ് സീറ്റുള്ള യു ഡി എഫിന് പട്ടികജാതി വനിതയില്ല. അതിനാല്‍ അവര്‍ക്കു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. പതിനെട്ടംഗ പഞ്ചായത്തില്‍ എന്‍ ഡി എയ്ക്ക് ആറും എല്‍ ഡി എഫിന് അഞ്ചും സീറ്റാണുള്ളത്.
source http://www.sirajlive.com/2021/01/10/464223.html
إرسال تعليق