മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തം; പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം | മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള പാര്‍സല്‍ ക്ലാര്‍ക്കിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇന്ന് രാവിലെ ഇടവ സ്റ്റേഷനടുത്ത് വച്ചാണ് ട്രെയിനിന്റെ പാര്‍സല്‍ ബോഗിയില്‍ തീപ്പിടിത്തമുണ്ടായത്. ബോഗിയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ തമ്മിലുരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചതായാണ് സംശയിക്കുന്നത്.

തീയുയരുന്നത് കണ്ട യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. അഗ്‌നിശമന സേനാ വാഹനങ്ങളെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരും ഓടിയെത്തി തീയണക്കാന്‍ സഹായിച്ചു.



source http://www.sirajlive.com/2021/01/17/465008.html

Post a Comment

Previous Post Next Post