ജീവനക്കാരുമായി യുദ്ധത്തിനില്ല, പ്രത്യേക അജന്‍ഡകളില്ല: ബിജു പ്രഭാകര്‍

തിരുവനന്തപുരം | തൊഴിലാളി വിരുദ്ധനല്ലെന്നും ചില ഗൂഢസംഘങ്ങള്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും കെ എസ് ആര്‍ ടി സി എം ഡി. ബിജു പ്രഭാകര്‍. ജീവനക്കാരുമായി യുദ്ധത്തിനില്ല. എം ഡിയെ തുരത്താന്‍ ഉന്നതോദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നു തന്നെ ശ്രമമുണ്ടായപ്പോഴാണ് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അല്ലാതെ തനിക്ക് പ്രത്യേക അജന്‍ഡകളൊന്നുമില്ല. സി എന്‍ ജി മാറ്റത്തെ എതിര്‍ക്കുന്നത് ശരിയല്ല.

കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ തട്ടിപ്പും അഴിമതിയും ക്രമക്കേടും നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നതായി കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. ഇന്ധനം ഊറ്റുക, ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തുക, വര്‍ക്ക്‌ഷോപ്പുകളിലേക്ക് സാധനം വാങ്ങുന്നതിലും ഡിപ്പോകളില്‍ ലോക്കല്‍ പര്‍ച്ചേസ് നടത്തുന്നതിലും അഴിമതി നടത്തുക തുടങ്ങിയവ നടക്കുന്നതായി അദ്ദേഹം തുറന്നടിച്ചു.



source http://www.sirajlive.com/2021/01/17/465014.html

Post a Comment

Previous Post Next Post