
ജനജീവിതം സാധാരണ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ഒളിംപിക്‌സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. ഒളിംപിക്‌സില്‍ നിന്ന് ജപ്പാന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജപ്പാനീസ് ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ യസുഹിറോ യമാഷിതയും വ്യക്തമാക്കി.
അതേസമയം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വീണ്ടും മാറ്റിവച്ചു. കൊവിഡ് നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുരുഷന്‍മാരുടെ
ടൂര്‍ണമെന്റ് മാര്‍ച്ച് 11 മുതല്‍ 19 വരെ ധാക്കയിലും വനിത ടൂര്‍ണമെന്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറ് വരെ തെക്കന്‍ കൊറിയയിലുമാണ് നടക്കേണ്ടിയിരുന്നത്.
source http://www.sirajlive.com/2021/01/23/465961.html
إرسال تعليق