കൊവിഡ് മുക്തയായി; ശശികല ഇന്ന് ആശുപത്രി വിടും

ബെംഗളൂരു | കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ഇന്ന് ആശുപത്രി വിടും. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ശശികല ചികിത്സയില്‍ കഴിയുന്നത്. ശശികലക്ക് കൊവിഡ് ഭേദമായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആശുപത്രി വിട്ടാലും ഏതാനും ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശശികല ആശുപത്രിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല കഴിഞ്ഞ ദിവസം ജയില്‍ മോചിതയായിരുന്നു.



source http://www.sirajlive.com/2021/01/31/466802.html

Post a Comment

Previous Post Next Post