ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപവത്കരിക്കുക. താങ്ങുവില ഉള്‍പ്പെടെ കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിശോധിക്കും. അന്നാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കുന്ന സമിതി ആറ് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡല്‍ഹി അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് കര്‍ഷക സമരം ശക്തമായി തുടരുകയാണ്. സമരത്തിനെതിരെ കടുത്ത നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. സമരകേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് വരെ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. സിംഗു, തിക്രി അതിര്‍ത്തികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍വാധികം ശക്തമാക്കിയിട്ടുണ്ട്.
source
http://www.sirajlive.com/2021/01/31/466799.html
Post a Comment