
അടുത്ത മാസം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് ബി ജെ പിയിലെ മറ്റ് നേതാക്കളും സമാന നിലപാടിലാണ്. പ്രതിഷേധം ഇത്ര നീണ്ടുപോകാന്‍ ഇടയാക്കരുതായിരുന്നുവെന്ന് മുന്‍ മന്ത്രി കൂടിയായ ലക്ഷ്മി കാന്ത പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.
കൊടുംശൈത്യത്തിലും അല്ലാതെയും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രിക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ദീര്‍ഘനാളായി സമാധാനപൂര്‍വം പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/01/24/466070.html
إرسال تعليق