കടയ്ക്കാവൂര്‍ പോക്‌സോ കേസ്: മകനെ കൊണ്ട് പറയിച്ചതാണെന്നും നിരപരാധിയാണെന്നും മാതാവ്

തിരുവനന്തപുരം | കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതികരണവുമായി ആരോപണവിധേയായ മാതാവ്. താന്‍ നിരപരാധിയാണെന്നും മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മകനെക്കൊണ്ട് പറയിപ്പിച്ചതാണെന്നും അല്ലാതെ അവന്‍ ഇങ്ങനെയൊന്നും പറയില്ലെന്നും അവര്‍ അവകാശപ്പെട്ടു. കേസ് എന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നു. കള്ളക്കേസാണിത്. പോലീസിനോട് കള്ളക്കേസാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചെവി കൊണ്ടില്ലെന്നും അവര്‍ ആരോപിച്ചു.

2019ല്‍ താന്‍ പരാതി കൊടുത്തിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അവര്‍ പുറത്തിറങ്ങിയത്.



source http://www.sirajlive.com/2021/01/24/466065.html

Post a Comment

أحدث أقدم