കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ആര്‍ എസ് പിയും അനൂപ് ജേക്കബും

കൊല്ലം | നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ആര്‍ എസ് പിയും കേരള കോണ്‍ഗ്രസ് അനൂപ് ജേക്കബ് വിഭാഗവും. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. കൂടുതല്‍ സീറ്റ് വേണമെന്ന് യു ഡി എഫില്‍ ആവശ്യപ്പെടും. കൊല്ലത്തിന് പുറത്ത് ആലപ്പുഴയിലും ഏതാനും സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകല്‍ വെച്ചുമാറണം.ഏഴ് സീറ്റുകള്‍ ആര്‍ എസ് പിക്ക് വേണം. ഒഴിവ് വന്ന സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് മാത്രം മത്സരിക്കുന്നത് ഉചിതമാകില്ലെന്നും അസീസ് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ജെ നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകളില്‍ മറ്റ് ഘടകക്ഷികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



source http://www.sirajlive.com/2021/01/25/466155.html

Post a Comment

أحدث أقدم