കാസര്‍കോട് | യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്നാണ് ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള യാത്ര ആരംഭിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നയിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. കുമ്പള നഗരത്തിലാണ് ഉദ്ഘാടന ചടങ്ങ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എം എം ഹസന്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ അണിനിരക്കും. നാളെ വൈകിട്ട് അഞ്ചിന് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
source
http://www.sirajlive.com/2021/01/31/466795.html
إرسال تعليق