ബെംഗളൂരു | ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപതായില്‍ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍. ഉത്തര ധ്രുവത്തിലൂടെ 16,000 കിലോമീറ്റര്‍ നീളുന്ന യാത്ര സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നാരംഭിച്ച് ബംഗളൂരുവില്‍ അവസാനിച്ചു. എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനമാണ് 17 മണിക്കൂറുകൊണ്ട് നാല് വനിത പൈലറ്റുമാര്‍ ചേര്‍ന്ന് പറത്തിയത്. വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയത്.
ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തുന്നത്. തങ്ങളെ ദൗത്യം ഏല്‍പ്പിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗര്‍വാള്‍ പറഞ്ഞിരുന്നു. തന്‍മയ് പപഗരി, ആകാംക്ഷ, ശിവാനി മാന്‍ഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിച്ചത്.
source
http://www.sirajlive.com/2021/01/11/464245.html
إرسال تعليق