കണ്ണൂര്‍ | ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. മറ്റേതെങ്കിലും സീറ്റില്‍ താന്‍ മത്സരിക്കണമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മണ്ഡലത്തിലുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഇരിക്കൂറില്‍ നിന്ന് മാറുന്നതെന്ന് ജോസഫ് പറഞ്ഞു. അവര്‍ക്കു മുന്നില്‍ തടസ്സമായി നില്ക്കാന് ആഗ്രഹിക്കുന്നില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ സി ജോസഫ് ഇരിക്കൂറില്‍ നിന്ന് മാറുന്നത്. അതേസമയം, ചങ്ങനാശ്ശേരിയില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/01/29/466640.html
إرسال تعليق