ന്യൂഡല്‍ഹി | ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന് എന്ന വ്യവസ്ഥ ഇവര്‍ക്ക് ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈന് നിര്‍ബന്ധമായിരുന്നു.
ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ചതും വേഗത്തില്‍ പടരുന്നതുമായ കൊവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
source http://www.sirajlive.com/2021/01/31/466816.html
Post a Comment