
തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഥകള്‍ സംഘടിപ്പിക്കാനാണ് എല്‍ ഡി എഫ് തീരുമാനം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള ജാഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ട് മേഖലകളായി തിരിച്ച് ജാഥ നടത്താനാണ് എല്‍ ഡി എഫ് തീരുമാനം. തെക്ക്, വടക്ക് എന്നീ മേഖലകളിലായുള്ള ജാഥകള്‍ സി പി എം സംസ്ഥാന സെക്രട്ടറിയും സി പി ഐ സംസ്ഥാന സെക്രട്ടറിയും നയിക്കും. ജാഥയുടെ തീയ്യതി സംബന്ധിച്ച് എല്‍ ഡി എഫ് ഉടന്‍ പ്രഖ്യാപനം നടത്തും.
മുന്നണിക്കുള്ളിലെ സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളും അനൗദ്യോഗികമായി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത്തരം മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. ഈ മാസം തന്നെ മുന്നണികള്‍ക്കുള്ളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനും നീക്കമുണ്ട്.
source http://www.sirajlive.com/2021/01/23/465976.html
إرسال تعليق