
തിരഞ്ഞെടുപ്പിന് ആരും സ്വയം സ്ഥാനാര്‍ഥി ചമയേണ്ട. അതിന് പ്രത്യേക സംവിധാനമുണ്ട്. സ്ഥനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നിപ്പ, പ്രളയം, കൊവിഡ് കാലത്ത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ ഭരണഘടാന പ്രശ്‌നങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. സര്‍ക്കാറിന്റെ അഴിമതിക്കും മറ്റുമെതിരെ ശക്തമായി പ്രതികരിച്ചെന്നും ചെന്നിത്തല പറഞ്ഞു.
കെ പി സി സസി നിര്‍വാഹക യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എ ഐ സി സി നീക്ഷകനുമായ അശോക് ഗെഹ്ലോത്തും കെ പി സി സി പ്രിഡന്റായ മുല്ലപ്പളളി രാമചന്ദ്രനും സംസാരിച്ചു. തുടര്‍ന്നാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ചെന്നിത്തല സംസാരിക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളെ യോഗത്തില്‍നിന്ന് പുറത്തിറക്കുകയായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളായിരുന്നു ചെന്നിത്തലയുടെ പ്രസംഗത്തില്‍ ഏറെയും.
source http://www.sirajlive.com/2021/01/23/465974.html
إرسال تعليق