
വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഗുണം ലഭിക്കുക. അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ ഇതിനായി നല്‍കും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും.
കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുവാൻ തീരുമാനിച്ചതായും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായും ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
source http://www.sirajlive.com/2021/01/15/464768.html
Post a Comment