ട്രംപിനെതിരായ പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

വാഷിംഗ്ടണ്‍ ഡിസി |  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി . അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം .

അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.

യുഎസിന്റെ ചരിത്രത്തില്‍ രണ്ടുവട്ടം ഇംപീച്ച്‌മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റ് കൂടിയാണ് ഡോണള്‍ഡ് ട്രംപ്.



source http://www.sirajlive.com/2021/01/13/464549.html

Post a Comment

Previous Post Next Post