ഹോണ്ട ഗ്രേഷ്യ സ്‌പോര്‍ട്‌സ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക്

ന്യൂഡല്‍ഹി | ഗ്രേഷ്യയുടെ സ്‌പോര്‍ട്‌സ് പതിപ്പ് പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച് എം എസ് ഐ). 82,564 രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില. ബിഎസ് 6, 125 സിസി എന്‍ജിന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

ഐഡ്‌ലിംഗ് സ്റ്റോപ് സിസ്റ്റം, എന്‍ജിന്‍ ഓഫാക്കിയുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ആധുനിക സവിശേഷതകളുമുണ്ട്. സ്‌പോര്‍ട്ടി നിറവും ഗ്രാഫിക്‌സുമായി പുത്തന്‍ ലുക്കിലാണ് മോഡലിന്റെ വരവ്. റേസിംഗ് സ്‌ട്രൈപ്‌സ്, റെഡ്- ബ്ലാക് റിയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയവയുമുണ്ട്.

യുവജനതയെ കൈയിലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രേഷ്യ എത്തുന്നത്.



source http://www.sirajlive.com/2021/01/19/465393.html

Post a Comment

أحدث أقدم