രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്; യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും

കോഴിക്കോട്   രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന് രാഹുല്‍ യു ഡി എഫ് നേതാക്കളുമായി പങ്കുവയ്ക്കും. എല്ലാ ജില്ലകളിലും രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നും പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തണമെന്ന ആവശ്യവും ഘടകകക്ഷികള്‍ ഉന്നയിക്കും.

രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിയെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം.



source http://www.sirajlive.com/2021/01/27/466393.html

Post a Comment

أحدث أقدم