
ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലും ഐടിഒയിലും അടക്കമുണ്ടായ സംഘര്‍ഷത്തെ കര്‍ഷക സംഘടനകള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധ ശക്തികള്‍ ട്രാക്ടര്‍ പരേഡില്‍ നുഴഞ്ഞുകയറിയെന്നും, അത്തരം ഘടകങ്ങളുമായി അകലം പാലിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ശക്തി തന്നെ സമാധാനമാണെന്നും, ഏതെങ്കിലും തരത്തില്‍ അത് ലംഘിക്കപ്പെട്ടാല്‍ സമരത്തെ ബാധിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. സിംഗുവില്‍ ഇന്ന് യോഗം ചേര്‍ന്ന് സംഘടനകള്‍ വിശദമായ ചര്‍ച്ച നടത്തും. അതേസമയം, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ അടുത്ത നീക്കം.
source http://www.sirajlive.com/2021/01/27/466391.html
إرسال تعليق