കളമശേരിയിലെ മര്‍ദന കേസിലെ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി

കൊച്ചി | കളമശേരിയില്‍ നഗ്നമായി നിര്‍ത്തി 17കാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ കോടതി ജാമ്യം നല്‍കിയ പ്രയാപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാളായ പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ജീവനൊടുക്കിയത്.

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് 17കാരനെ മെറ്റല്‍ മുട്ടുകുത്തി നിര്‍ത്തി, നഗ്നമാക്കിയ ശേഷം ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദനം. കേസിലെ പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതില്‍ ഒരാളാണ് ആത്മഹത്യ ചെയ്തതത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോലീസ് അറിയിച്ചിരുന്നു.

പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതത്. തുടര്‍ന്ന് ബാലാവകശ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 



source http://www.sirajlive.com/2021/01/25/466165.html

Post a Comment

Previous Post Next Post